മയക്കുവെടി വച്ചാല്‍ പോരാ, കൊല്ലണം’: കണമലയിൽ പ്രതിഷേധിച്ച് നാട്ടുകാര്‍

കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ പ്രതിഷേധക്കാർ. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് ആവശ്യം.

ഷെഡ്യൂൾ-1ൽ ഉൾപ്പെട്ട വന്യമൃഗമായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനാവില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കലക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ, കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നല്‍കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply