റെയിൽവേ പൊലീസിന്റെ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അമിതമായി മദ്യപിച്ച 72 പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. യാത്ര ചെയ്യാൻ സാധിക്കാത്ത വിധമെത്തിയ 72 പേർക്കെതിരെയാണ് കേസ്. വർക്കലയിൽ ട്രെയിനിലെ ആക്രമണത്തെ തുടർന്നാണ് റെയിൽവേ പോലീസ് പരിശോധന ശക്തമാക്കിയത്.തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീക്കുട്ടി.
മദ്യപിച്ച് ട്രെയിൻ യാത്ര; ഓപ്പറേഷൻ രക്ഷിതയിൽ കുടുങ്ങിയത് 72 പേർ

