11 വയസ്സുകാരിയെ രണ്ടാനച്ഛൻ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും11,75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2021 വരെ രണ്ട് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിനെ ഉപേക്ഷിച്ച യുവതി മകളോടൊപ്പമാണ് യുവാവിന്റെ കൂടെ താമസിച്ചിരുന്നത്. കുട്ടിയുടെ തലയിൽ ക്യാമറവെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ തങ്ങൾ അറിയുമെന്നും പറഞ്ഞ് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
കുട്ടിയുടെ ശാരീരികാവസ്ഥ മനസിലാക്കിയ ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. ഐപിസി, പോക്‌സോ, ജുവനയിൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

