മണ്ഡല മകരവിളക്ക് ; പമ്പയിലും സന്നിധാനത്തും രാസകുങ്കുമത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

മണ്ഡല-മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പമ്പയിലും സന്നിധാനത്തും ചെറിയ ഷാംപൂ പാക്കറ്റുകളും രസകുങ്കുമവും വിലക്കി ഹൈക്കോടതി.ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം

എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. ഉത്തരവ് കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി കർശന നിർദേശം നൽകി.തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലെയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡിനു കോടതി നിർദേശം നൽകി.ഇടത്താളവങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച് സ്‌പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply