മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.
അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണം. മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് കാണണം. ഇക്കാര്യത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. സമൂഹത്തിലെ അനീതിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ കഴിയണമെന്നും അതിജീവിതത്തിനുള്ള കരുത്താണ് വേണ്ടതെന്നും തോമസ് ജെ നെറ്റോ പറഞ്ഞു. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലും പറഞ്ഞിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

