ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു

ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു. ചിറയിൻകീഴ് ചിലമ്പിൽ സ്വദേശി അനുഷ്കയാണ് (8) കൊല്ലപ്പെട്ടത്. അമ്മ മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അനുഷ്കയെയും അമ്മയെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. മിനിയുടെ ഭർത്താവ് ക്യാൻസർ രോഗിയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അനുഷ്കയെയും മിനിയെയും കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണത്തിനിടയിലാണ് അമ്മ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മകളെ കിണറ്റിൽ തള്ളിയിട്ടതായി അമ്മ വെളിപ്പെടുത്തി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അമ്മയെന്നു പൊലീസ് പറയുന്നു. വീടിനു മുന്നിലെ കിണറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മിനിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply