‘ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു, തൃശ്ശൂരിൽ ഒത്തുകളിയുണ്ടായിരുന്നു’; കെ.സുധാകരൻ

സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കും. തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാണെന്ന് സുധാകരൻ ആരോപിച്ചു.

‘സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നു. അതാണ് തൃശൂരിൽ പ്രതിഫലിച്ചത്. ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണ്. മുന്നേറ്റത്തിലെ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ട്’ സുധാകരൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply