ഭക്ഷ്യവകുപ്പിന് 70 കോടി രൂപ കൂടി അനുവദിച്ച് ധനമന്ത്രി; 1930 എന്നത് 2000 കോടി ആക്കി നൽകും

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മാത്രമല്ല, മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽ നിന്നും മാറുന്നില്ല. കൊടുക്കുന്നത് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. മൂന്ന് മാസം കുടിശ്ശികയുണ്ട് സമ്മതിക്കുന്നുവെന്നും ഉള്ളത് പറയാൻ ഒരു മടിയുമില്ലെന്ന് പറഞ്ഞ ധനമന്ത്രി നിലവിൽ കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുടിശിക കൊടുക്കുക എന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും വിശദീകരിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply