ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്, 17-കാരന് ദാരുണാന്ത്യം, കേസെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തിൽ പരിക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിൻറെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറൻമുള പൊലീസ് കേസെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply