ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ 5 ദിവസം വ്യാപകമഴയ്ക്ക് സാധ്യത

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ച്, തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ 15ന് പരമാവധി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ദുർബലമായി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply