‘ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും’; കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റ്: എ.കെ ആന്റണി

കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും.  മെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ശീലം ഞാൻ പഠിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആന്റണി പറഞ്ഞു. അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം. പത്തനംതിട്ടയിൽ അനിൽ ആന്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് ആന്റണി നടത്തിയത്. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂർവികന്മാർ. ചരിത്രത്തെ മറന്നു മുന്നോട്ടുപോയാൽ ജനങ്ങൾ മാപ്പു നൽകില്ല. കേരളത്തിൽ അരിയാഹാരം കഴിക്കുന്ന മലയാളികൾ മുഖ്യമന്ത്രിയുടെ പാർട്ടിയെ ഏപ്രിൽ 26ന് നിരാകരിക്കും. ഈസ്റ്ററിനും വിഷവിനും മലയാളികൾ പട്ടിണിയിലാണ്. മലയോര ജനതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. കേരളത്തിൽ മാത്രമേ കാടുകൾ ഉള്ളോ. മറ്റു സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണം കേൾക്കാൻ ഇല്ലല്ലോ. മലയോര കർഷകർ എവിടെയെങ്കിലും ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് സർക്കാരിന് ഉണ്ടോ എന്ന് സംശയം ഉണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply