ബിജെപി പ്രവർത്തകന് വെട്ടേറ്റു: മൂന്നംഗസംഗമാണ് വീട്ടിൽ കയറി ആക്രമിച്ചത്; ഭാര്യയ്ക്കും മർദ്ദനമേറ്റു

തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. മൂന്നംഗസംഗസംഘം വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. മാവേലികോണം കാർത്തികയിൽ പ്രജീഷിനാണ് (38) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കാറിലെത്തിയ മുഖംമൂടി ധരിച്ച ഒരു സംഘം പ്രജീഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

അക്രമധാരികൾ വീടിന്റെ ജനലുകൾ അടിച്ചു തകർത്തും ,അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അകത്തുകടന്നത്. തുടർന്ന് അസഭ്യം പറയുകയും കയ്യിൽ കരുതിയ ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ വെട്ടുകയുമായിരുന്നു. പ്രജീഷിന്റെ ഭാര്യയ്ക്കും അക്രമിസംഘത്തിന്റെ മർദ്ദനമേറ്റു. ഇവരുടെ മൊബൈൽ ഫോണും അക്രമികൾ നശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് മാവിന്മൂട് ജംഗ്ഷനിൽ വെച്ച് പ്രജീഷ് ചിലരുമായി വാക്കുതർക്കമുണ്ടായെന്നും അക്രമത്തിന് പിന്നിൽ അവരാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കല്ലമ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply