കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്.
പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്‌നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

