ബസ് ചാർജായി നൽകിയ തുക കുറവാണെന്ന് കാണിച്ച് ആറാംക്ലാസുകാരിയെ സ്വകാര്യ ബസ് ജീവനക്കാരൻ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. വെള്ളിയാഴ്ച വൈകിട്ടാണ് പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയെ സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനിടെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കിവിട്ടത്. സംഭവത്തെ തുടർന്ന് ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന അരുണ ബസിനെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പെൺകുട്ടിക്കു പോകേണ്ടിയിരുന്നത്. സാധാരണ സ്‌കൂൾ ബസിൽ പോകുന്ന പെൺകുട്ടി സ്വകാര്യ ബസിൽ കയറുകയായിരുന്നു. കുട്ടിയുടെ കയ്യിൽ രണ്ട് രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. തുടർന്ന് കയ്യിൽ അഞ്ചു രൂപയില്ലാത്തതിനാൽ കുട്ടിയെ കണ്ടക്ടർ വീടിന് രണ്ടു കിലോമീറ്റർ മുൻപിലുള്ള ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു എന്ന് പെൺകുട്ടിയടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വഴിയിൽ കരഞ്ഞുനിന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

