ബലാത്സംഗ കേസ്: റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; നടപടി ക്രമങ്ങളുമായി സഹകരിക്കുമെന്ന് വേടൻ

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ പൊലീസ് പൂർത്തിയാക്കി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു.

അതേ സമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ. മദ്യപിച്ച് ബഹളം വെച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply