സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.hscap.kerala.gov.in ൽ Candidate Login വഴി ഫലം പരിശോധിക്കാം.
പ്രവേശന തീയതി:
ജൂൺ 10, 11 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
അലോട്ട്‌മെന്റ് ലഭിച്ചവർ:
Candidate Login ലിങ്കിൽനിന്ന് അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത്, ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവോടൊപ്പം സ്‌കൂളിൽ ഹാജരാകണം.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
ക്വോട്ട അനുസരിച്ച്:
കമ്യൂണിറ്റി ക്വോട്ട, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ ഫലവും പ്രസിദ്ധീകരിച്ചു.
വിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാർഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലെക്ക് പ്രവേശനം മാറ്റാന്‍ സാധിക്കില്ല.
സപ്ലിമെന്ററി അലോട്ട്‌മെന്റ്:
ഇപ്പോഴും അപേക്ഷിക്കാത്തവർക്കും, തെറ്റായ വിവരങ്ങൾ നൽകി അലോട്ട്‌മെന്റ് നഷ്ടപ്പെട്ടവർക്കും മൂന്നാം അലോട്ട്‌മെന്റിന് ശേഷം അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.hscap.kerala.gov.in