പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണുഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

