പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ആനി രാജ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുമായ ആനി രാജ രം​ഗത്ത്. ദൈവം ഭൂമിയിലേക്ക് അയച്ചതാണ് തന്നെ എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവമാണെന്നായിരുന്നു ആനി രാജയുടെ വിമർശനം. തന്റെ ജനനം ജൈവികമായി സംഭവിച്ചതല്ലെന്നും ദൈവം തന്നെ നേരിട്ട് അയച്ചതാണെന്നുമുള്ള മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ആനി രാജ.

മോദിയുടെ പരാമർശം അങ്ങേയറ്റം ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പദത്തിന് അനുയോജ്യമല്ലാത്തതും അപമാനകരവുമായ കാര്യമാണ് മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ആനി രാജ തുറന്നടിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply