പ്രധാനമന്ത്രിക്ക് വധഭീഷണി; അന്വേഷണമാരംഭിച്ച് സൈബർ ക്രൈം വിഭാ​ഗം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്.  മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്.

ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാ​ഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.30നാണ് പുരസവാക്കത്തെ എൻ.ഐ.എ ഓഫിസിൽ ഹിന്ദിയിലുള്ള അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഫോൺ സന്ദേശം മധ്യപ്രദേശിൽ നിന്നാണെന്ന് മനസിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply