പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടിയിലായി. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. വനംവകുപ്പാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
കേസിൽ ഇതുവരെ വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പൂജ നടത്തിയ തമിഴ്നാട് സ്വദേശി നാരായണൻ ഒളിവിലാണ്. എന്നാൽ നാരായണൻ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്. നാരായണനും സംഘത്തിനും സഹായം ചെയ്ത വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെയും ഇടനിലക്കാരൻ ചന്ദ്രശേഖരനെയും പത്തനംതിട്ട ഗവി സ്വദേശി ഈശ്വരൻ എന്നയാളും നേരത്തെ അറസ്റ്റിലായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

