പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടികയ്ക്കെതിരെ നിയമനടപടിയുമായി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടര്‍പട്ടികയില്‍നിന്ന് അര്‍ഹരായ നൂറുകണക്കിനു സമ്മതിദായകരെ സാങ്കേതിക കാരണത്താല്‍ ഒഴിവാക്കിയതിനെതിരെയാണു ചാണ്ടി ഉമ്മന്‍ അഡ്വ. വിമല്‍ രവി മുഖേന വക്കീൽ നോട്ടിസ് അയച്ചത്.

2023 ഓഗസ്റ്റ് 10 വരെ ലഭിച്ച അപേക്ഷകളില്‍ ഓഗസ്റ്റ് 17 വരെ നടപടികള്‍ (ഇ–റോള്‍ അപ്‌ഡേഷന്‍) പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ ഓഗസ്റ്റ് 10നു ശേഷം അപേക്ഷ സമര്‍പ്പിക്കപ്പെട്ട പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായി കാണുന്നു. ഇതു തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Leave a Reply