പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കെ മുരളീധരൻ

പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ കാര്യങ്ങളും പരിഗണിച്ച് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാർഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബർ ഇടങ്ങളിൽ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ലെന്നും ആ പ്രസംഗം ഇപ്പോൾ ചർച്ചയക്കുന്നതും വിനായകന്‍റെ പരാമർശവുമെല്ലാം വൃത്തികെട്ട പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ മടങ്ങിയെത്തിയശേഷം ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply