പിവി അൻവറുമായി കൂടിക്കാഴ്ച; മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും കാരാട്ട് റസാഖിനെ നീക്കിയേക്കും

കൊടുവളളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. രാജി വെക്കാൻ നിർദ്ദേശം നൽകിയതായാണ് സൂചന. റസാക്ക് വീണ്ടും പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാൽ തന്നോട് രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കിൽ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാക്ക്.

ഇടതുമുന്നണിയോട് തെറ്റിപിരിഞ്ഞ അൻവറുമായി കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയാണ് റസാഖ് അൻവറിനെ കണ്ടത്. അൻവർ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താൻ ചേലക്കരയിലെത്തിയതെന്നാണ് റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നൽകിയ വിശദീകരണം. ഇപ്പോഴും താൻ ഇടതുമുന്നണിയുടെ ഭാഗമാണെന്നും പഠിച്ചതിന് ശേഷം അൻവറിന് പിന്തുണ നൽകുന്നതിൽ തീരുമാനം എടുക്കുമെന്നും റസാഖ് വിശദീകരിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply