പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാർസലായി എത്തിയ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാർസലായി എത്തിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫിസിലെ ജീവനക്കാർ എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഏഴ് പൊതികളായാണ് കഞ്ചാവ് പാർസലായി അയച്ചിരുന്നത്. സംഭവത്തിൽ രണ്ടു പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.മറ്റു വിവരങ്ങൾ ലഭ്യമായില്ല
പാർസലായി എത്തിയ കഞ്ചാവ് പിടികൂടി; സംഭവത്തിൽ രണ്ട് പേർ പിടിയിൽ

