തൃശൂരിലെ നടത്തറ ദേശീയപാതയിൽ ചരക്കുലോറിക്ക് തീപിടിച്ചു. ലോറിയിലുണ്ടായിരുന്ന പാഴ്‌സൽ പായ്ക്കറ്റുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. ലോറിയിലുണ്ടായിരുന്ന പാഴ്‌സലിൽ പടക്കമായിരുന്നു. അത് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. പടക്കമാണെന്ന് പറയാതെയാണ് പാഴ്‌സൽ അയച്ചത്. നിയമം ലംഘിച്ച് ഓൺലൈനിൽ പടക്ക പാഴ്സൽ അയക്കുകയായിരുന്നു. ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിക്ക് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്
പാഴ്‌സലിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച് നടത്തറ ദേശീയപാതയിൽ ലോറിയ്ക്ക് തീപിടിച്ചു;

