പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി 21കാരിയായ ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന നേട്ടവും ഇതോടെ ദിയ സ്വന്തമാക്കി. പാലാ നഗരസഭയിൽ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നൽകാനായി തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനമെടുത്തത്. യ ബിനു പുളിക്കകണ്ടം ആദ്യ ടേമിൽ അധ്യക്ഷയാകും. കോൺഗ്രസ് വിമതയായ മായ രാഹുൽ ഉപാധ്യക്ഷയാകും
മൂന്ന് പേരുടെയും പിന്തുണ കൂടാതെ ഒരു മുന്നണിക്കും ഭരണം ഉറപ്പാക്കാനാകാത്ത അവസ്ഥയായിരുന്നു പാലാ നഗരസഭയിൽ. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കാക്കണ്ടവും സഹോദരൻ ബിജു പുളിക്കാക്കണ്ടവും ബിനുവിന്റെ മകൾ ദിയയും ചേർന്ന് ജനസഭയിൽ വോട്ടർമാരുമായി ചർച്ച വിളിച്ചത്. ഈ ചർച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കമെന്ന് ഭൂരിപക്ഷമാളുകൾ ധാരണയിലേക്കെത്തിയത്.
നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

