പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയിലാണ് സംഭവം. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ കടന്നു കളഞ്ഞത്. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി.
അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. അച്ഛൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി അമ്മ കടന്നുകളഞ്ഞത്. എന്നാൽ ഇവരെ കണ്ടെത്താനായിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

