പാറശാലയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രിയ യുട്യൂബറുമാണ്. വെള്ളിയാഴ്ച രാത്രിയിലും ഒരു പാട്ട് അപ്ലോഡ് ചെയ്തിരുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകൾ തുറന്ന നിലയിലും. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

