പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു

പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്

കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. വില വർധനവ് ഇന്ന് പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്നത്.

കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply