മഹല്ല് എമ്പവർ കമ്മിറ്റി ഇന്ന് തിരുവനന്തപുരത്തു നടത്തുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് സിപിഎം നേതാവ് എം എ ബേബിയേയും ഒഴിവാക്കി. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു ബേബി നടത്തിയ വീഡിയോ പ്രചാരണത്തിൽ ആയതോടെ ആണിത്. നേരത്തെ കോഴിക്കോട്ടെ ഹമാസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ശശി തരൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.
ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീൻ ഐക്യദാർഢ്യ വേദിയിലെ പരാമർശം വിവാദമായതിന് പിന്നാലെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽനിന്ന് ശശി തരൂർ എം.പിയെ ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മഹല്ല് എംപവർമെൻറ് മിഷൻ സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽനിന്നാണ് മാറ്റിയത്. പരിപാടിയിൽ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂർ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോഴിക്കോട്ട് മുസ്ലീം ലീഗിൻറെ നേതൃത്വത്തിൽ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂർ പ്രസംഗത്തിൽ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമർശിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

