പരാജയ കാരണം പഠിക്കാൻ ബിജെപി; ജില്ലാ പ്രസിഡന്റ്മാരോട് റിപ്പോർട്ട് തേടി

ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ ബിജെപി. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply