തിരുവനന്തപുരത്ത് ത്രികോണമത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ പ്രതികരിച്ചു.
‘പ്രചരണം തുടങ്ങിയ സമയത്ത് ത്രികോൺ മത്സരം എന്ന പ്രതീതി തോന്നിയിരുന്നു. പക്ഷേ രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞതോടെ കാര്യങ്ങൾ മനസിലായി. ഇവിടെ എൽഡിഎഫ് വലിയ മത്സരം കാഴ്ചവയ്ക്കുന്നില്ല. പന്ന്യൻ എന്റെ വലിയ സുഹൃത്താണ്, അദ്ദേഹം നല്ല മനുഷ്യാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രചരണം വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല. എന്തിനാണ് ഇവർ മത്സരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എൻഡിഎയിൽ നിന്നുതന്നെയാണ് വെല്ലുവിളി. എനർജെറ്റിക്കും പ്രൊഫഷണൽപരവുമാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ അവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല’ശശി തരൂർ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

