കോഴിക്കോട് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. യുവതി ചികിത്സ തേടിയ നോർത്ത് പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയിലാണ് നിർണായക വിവരം ഉള്ളത്. കൈക്കും തലക്കും ഉൾപ്പെടെ പരിക്കുണ്ടായിരുന്നതായാണ് ഡോക്ടർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിൽ ഇതുവരെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് രാജേഷാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം ജർമനിയിലേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം അന്വേഷണ സംഘം തുടരുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

