പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരനായെന്ന ആരോപണം; നിഷേധിച്ച് ലോക്നാഥ് ബെഹ്റ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ. പത്മജയുടെ ബിജെപി പ്രവേശനത്തിനു ബെഹ്‌റയാണ് ഇടനിലക്കാരനായതെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമായ കാര്യമാണ് അതെന്ന് ബെഹ്‌റ പറഞ്ഞു.

‘ആരോപണം തെറ്റാണ്, അടിസ്ഥാനരഹിതമാണ്, വസ്തുതയ്ക്കു നിരക്കാത്തതാണ്. ഇതിൽ ഒരു സത്യവുമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല”- ബെഹ്‌റ പറഞ്ഞു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരിയെ ബിജെപി പരിപാടിക്ക് എത്തിച്ചത് താനാണെന്ന ആരോപണവും ബെഹ്‌റ നിഷേധിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply