നോട്ടയുടെ വോട്ടിൽ വർധന; ആലത്തൂർ നോട്ടയ്ക്ക് പതിനായിരത്തിലേറെ വോട്ട്

കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക് രണ്ടര പിന്നിടുമ്പോഴുള്ള കണക്കുകൾ പറയുന്നത്. ആറ്റിങ്ങലിൽ 6122 വോട്ടുകളാണ് നോട്ട നേടിയത്.

ആലപ്പുഴയിൽ 6428 വോട്ടാണ് നേടിയത്. ആലത്തൂർ 10077 വോട്ടും നോട്ടക്ക് ലഭിച്ചപ്പോൾ ചാലക്കുടിയിൽ -7357 വോട്ടും ലഭിച്ചു. എറണാകുളം-7528, ഇടുക്കി- 9400,കണ്ണൂർ-6997, കാസർകോഡ് -3521, കൊല്ലം- 5183, കോട്ടയം- 10823,കോഴിക്കോട്- 5070, മലപ്പുറം-5332,മാവേലിക്കര-9334,പാലക്കാട്- 7286, പത്തനംതിട്ട- 4870,പൊന്നാനി-4657,തിരുവനന്തപുരം-6185,തൃശൂർ -5946,വടകര-2598,വയനാട്- 6643 എന്നീ വോട്ടുകളാണ് ലഭിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply