നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി

എണ്ണ മോഷ്ടിച്ചു എന്നാരോപിച്ച് നൈജീരിയൻ സൈന്യം  തടവിലാക്കിയ മലയാളി നാവികരെ മോചിപ്പിച്ചു. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൺ എന്നിവരാണ് മോചിതരായത്. ഒമ്പത് മാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കപ്പലിൽ ഉണ്ടായിരുന്ന 16 ഇന്ത്യക്കാർ അടക്കമുള്ള 26 പേരെയും മോചിപ്പിച്ചത്.

നാവികരുമായി എം.ടി ഹിറോയിക് കപ്പൽ ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒമ്പത് ദിവസത്തിനുള്ളിൽ കപ്പൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെത്തും. ഭർതൃപീഡനം കാരണം കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്. 10 ദിവസത്തിനകം നാട്ടിലെത്താനാകുമെന്ന് വിട്ടയക്കപ്പെട്ട മലയാളികൾ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply