നെടുമ്പാശ്ശേരിയിലെ അപകട മരണം കൊലപാതകം; രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരൻ കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് സംശയം. രണ്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹൻ കുമാർ, വിനയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് കൊല്ലപ്പെട്ടത്.

ഹോട്ടൽ ജീവനക്കാരനായ ഐവാൻ ജിജോയെ മനപ്പൂർവം വാഹനം ഇടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. വാഹനത്തിന് സൈഡ് നൽകുന്നതിനെച്ചൊല്ലി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കരുതുന്നത്.

കാറിടിച്ച് ബോണറ്റിന് മുകളിൽ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തെ ഹോട്ടലിലെ ഷെഫായിരുന്നു കൊല്ലപ്പെട്ട ഐവിൻ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply