നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം. പെട്ടിയിലുണ്ടായിരുന്നത് ഡ്രസായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
കെ പി എം ഹോട്ടൽ അധികൃതരും പോലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. ‘ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ഈ ബാഗ് പോലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പോലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. മുൻ വാതിലിൽ കൂടെ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ ഞാൻ പ്രചാരണ നിർത്തും.
ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെങ്കിൽ അതെവിടെ എന്ന് തെളിയിക്കണം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

