ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകിൽ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്കടുത്ത് തലോറിൽ വെച്ച് പുലർച്ചെ നാല് മണിക്കായിരുന്നു അപകടം ഉണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ്, കേടായി കിടന്ന ലോറിക്കു പിറകിൽ വന്നിടിക്കുകയായിരുന്നു.
പുതുക്കാട് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ അടക്കമുള്ള പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

