നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല; ‘ഫിയോക് ‘

നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന കടുത്തതീരുമാനത്തിലേക്ക് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ‘ നീങ്ങുന്നു. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് വാടക നൽകേണ്ടിവരും. ഒരുപാടുസിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ തീരുമാനം.

”ഇത്രയുംനാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്കറിയാം. അതുകൊണ്ട് ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണ്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നത്” -ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply