നിയമസഭ സമ്മേളനം, രണ്ടാം ദിനം; എഡിജിപി ആർഎസ്എസ് ബന്ധം സഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി

നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രം​ഗത്തെത്തിയതോടെയാണ് വീണ്ടും ബഹളമുണ്ടായത്. ഇന്നലെ സ്പീക്കർക്ക് എതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയത് വീണ്ടും ബഹളത്തിനിടയാക്കി.

അതിനിടെ, ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

നിയമസഭയിൽ നടന്ന സംഘർഷത്തെ തുടർന്ന് നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്. നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് നടപടി. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്ന പ്രമേയം പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി.അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply