നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ സഹോദരി അന്തരിച്ചു

നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി എ.എൻ.ആമിന ( 42 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply