നിപ്പ; ഇന്നലെ പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവ്

നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് പരിശോധിച്ച 61 സാംപിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ്പ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസലേഷൻ കാലാവധി പൂർത്തിയായി. 

ഇന്ന് 994 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. 21 ദിവസം ഐസലേഷൻ പാലിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. 

Leave a Reply