നിപയെ തോൽപ്പിച്ച് 9 വയസ്സുകാരൻ; 4 പേരും ഡബിൾ നെഗറ്റീവ്

നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 9 വയസ്സുകാരനു രോഗമുക്തി. ഈ കുട്ടിയുൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ 2 പരിശോധനകളും നെഗറ്റീവ്) ആയെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നിപ ഭീതിയൊഴിയുന്ന സാഹചര്യത്തിൽ, ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ പിൻവലിച്ചിരുന്നു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും കലക്ടർ എ.ഗീത പറഞ്ഞു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഐസലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും അതു തുടരണം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply