നഴ്‌സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട് ഫറോക്കിൽ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഉറങ്ങാട്ടിരി സ്വദേശിയായ മൂലയിൽ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ വിദ്യാർത്ഥിനിയോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ബി.എസ്.സി നഴ്‌സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പ്രതി 2024 സെപ്റ്റംബർ മാസത്തിൽ 2 ലക്ഷം രൂപയാണ് തട്ടിയത്. എന്നാൽ പ്രതി അഡ്മിഷൻ ഉറപ്പാക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല.

തുടർന്ന് വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അരീക്കോട് പ്രദേശത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, ഈ കേസിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply