നടിയെ ആക്രമിച്ച കേസിൽ, കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കേസിൽ പൾസർ സുനി അടക്കം
ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്നാണ് വിധിച്ചത്. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ അടക്കം നാലു പ്രതികളെ കോടതി കുറ്റവിമുക്തമാക്കി.
പ്രതികൾക്കുള്ള ശിക്ഷ ഈ മാസം12ന് വിധിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് ആണ് വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ, നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

