നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന തെളിയുന്നത് വരെ അതിജീവിതയ്‌ക്കൊപ്പമെന്ന് സർക്കാർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയുന്നത് വരെ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി പി.രാജീവ്.വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.എന്നും അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളത്.നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെ.പൂർണമായും നീതി കിട്ടുന്നതുവരെ നിലകൊള്ളുമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ എക്കാലവും നടത്തിയിട്ടുള്ളത്. സുപ്രിംകോടതിയിലുൾപ്പെടെ പരിചയസമ്പത്തുള്ള പ്രമുഖ അഭിഭാഷകരായിരുന്നു വാദിച്ചത്. വിധിന്യായം വിശദമായി പരിശോധിക്കും. പോരായ്മ സംഭവിക്കേണ്ട അന്വേഷണമല്ല നടന്നത്. അഞ്ച് വാള്യങ്ങളായിട്ടുള്ള വാദം തന്നെ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു’. അതിന് അനുസൃതമായിട്ടുള്ള വിധിയല്ല വന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply