ദേശീയപാതയിൽ ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി അപകടം; രണ്ടുപേർ മരണപ്പെട്ടു

തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്ഷനിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ 2 പേര് മരണപ്പെട്ടു. കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ-സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്.ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്‌നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന് പിന്നിലേക്ക് പള്ളിച്ചൽ ജംക്ഷനിൽ വച്ച് ലോറി ഇടിച്ചു കയറിയതാണെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്‌നലും കഴിഞ്ഞാണ് ലോറി നിന്നത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply