ദേശീയപാതയിലെ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാർത്ത അറിഞ്ഞ ഉടനെ ദേശീയപാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു. പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. ദേശീയപാത അതോറിറ്റിയുടെ ടെക്‌നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റു കാര്യങ്ങൾ നിശ്ചയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തും കണ്ണൂരിലും കാസർകോടും ദേശീയപാത ഇടിയുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദേശീയപാത ഇടിയുന്നതിൽ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കുപ്പത്ത് ദേശീയപാത നിർമാണ മേഖലയിൽ മണ്ണിടിയുന്നതിലും മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലും പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്. ആർഡിഒ ടി.വി. രഞ്ജിത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയശേഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply