ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ മുൻകൂർ ജാമ്യം തേടി കോടതിയിൽ

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ മുൻകൂർ ജാമ്യം തേടി.
കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷിംജിത, അഭിഭാഷകൻ നൽസൺ ജോസ് മുഖേന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.നേരത്തെ ഷിംജിതയ്‌ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നിലവിൽ ഒളിവിൽ തുടരുന്ന ഷിംജിത വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്.ഷിംജിതയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരേ കേസെടുത്തത്

Leave a Reply